ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളായ രസ്ന, പ്രശസ്ത നടി തമന്ന ഭാട്ടിയയെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വേനല്‍ക്കാലത്തു രസ്നയുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായുള്ള പുതിയ പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിക്കും. കുട്ടിക്കാലം മുതല്‍ രസ്നയുടെ ആരാധികയായ തമന്നയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ലവ് യു രസ്‌ന എന്ന് പറയുന്ന കുട്ടിക്കാലത്തെ വേറിട്ട ഓര്‍മ്മയുണ്ട്. അത് കൊണ്ട് കൂടി തന്നെ പുതിയ പരസ്യത്തില്‍ സന്തോഷം നല്‍കുന്നവളും വിജയദാതാവുമായും കുടുംബാങ്ങങ്ങള്‍ തമ്മിലുള്ള സ്നേഹവും എടുത്തു കാണിക്കുന്ന വൈകാരിക നിമിഷങ്ങള്‍ സ്വാഭാവികമായി ചെയ്യുവാന്‍ തമന്നയ്ക്ക് സാധിച്ചു.പുതിയ രസ്ന കോണ്സെന്ട്രേറ്റ് 33 ഗ്ലാസ് ലഭിക്കുന്ന 750 ഗ്രാം പൗച്ച്, 22 ഗ്ലാസുകള്‍ ലഭിക്കുന്ന 500 ഗ്രാം, 17 ഗ്ലാസ്സുകള്‍ ലഭിക്കുന്ന 400 ഗ്രാം, ഒറ്റ ഗ്ളാസും 500 മില്ലിയും ഉണ്ടാക്കാവുന്ന സാഷെകളിലും ലഭ്യമാണ്. സ്‌ക്വാഷുകളും സിറപ്പുകളും പോലെയുള്ള പുതിയ തലമുറ ലിക്വിഡ് കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടാതെ രസ്നയുടെ മറ്റൊരു ബ്രാന്‍ഡായ രസ്ന ഹെല്‍ത്തി ഡേയ്ക്ക് കീഴില്‍ ശുദ്ധമായ തേന്‍, പ്രോട്ടീന്‍ പൊടികള്‍, തേന്‍/മാള്‍ട്ട് അധിഷ്ഠിത പൊടികള്‍, ചോക്കലേറ്റ് സ്പ്രെഡുകള്‍, ഇന്‍സ്റ്റന്റ് സൂപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു പൂര്‍ണ്ണമായ വെല്‍നസ് ശ്രേണിയും ഇന്ന് രസ്നയ്ക്ക് ഉണ്ട്.”തമന്ന ഭാട്ടിയയെപ്പോലുള്ള ഒരു സെലിബ്രിറ്റി രസ്നയെ തന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ടതായി അംഗീകരിക്കാന്‍ ആഗ്രഹിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ന് രസ്‌ന സെലിബ്രിറ്റികളുടെ മാത്രമല്ല സാധാരണക്കാരുടെയും സ്നേഹത്തിന് വേണ്ടി നിലകൊള്ളുന്നു. ഒരു ഗ്ളാസിനു ഒരു രൂപ മുതല്‍ പത്തു രൂപ വരെയുള്ള രസ്ന ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നു. ‘ രസ്‌നയുടെ പുതിയ ബ്രാന്‍ഡ് കാമ്പെയ്ന്‍ അനാച്ഛാദനം ചെയ്തു കൊണ്ട് രസ്ന ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചെയര്‍മാന്‍ മിസ്റ്റര്‍ പിറൂസ് ഖംബട്ട പറഞ്ഞു.’ബ്രാന്‍ഡുകളും അതിനു മുകളില്‍ പൈതൃകങ്ങളുമുണ്ട്, ഇതിനു ഇന്ത്യയുടെ ഹൃദയത്തില്‍ നിന്നുള്ള മികച്ച ഉദാഹരണമാണ് രസ്ന. രാജ്യത്തെ ഏറ്റവും പ്രശസ്തമായ പാനീയ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.വിറ്റാമിനുകളും മിനറലുകളും ഗ്ലൂക്കോസും അടങ്ങിയ ഒരു ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയിലാണ് രസ്‌ന പൂര്‍ണ്ണമായും രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പോഷകാഹാരം എത്തിക്കുന്നതിനാല്‍, ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ വളരെയധികം ആവേശഭരിതയാണ്.’ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച തമന്ന ഭാട്ടിയ അഭിപ്രായപ്പെട്ടു.100% ബ്രാന്‍ഡ് മൂല്യവും അതിന്റെ വിഭാഗത്തില്‍ 85% വിപണി വിഹിതവും രസ്നയ്ക്ക് ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ നിര്‍മ്മാതാക്കളായ രസ്ന ഇന്ത്യയില്‍ 1.6 ദശലക്ഷം കടകളിലും ആഗോളതലത്തില്‍ 60+ രാജ്യങ്ങളിലും ലഭ്യമാണ്. രാജ്യത്തെ 12 അത്യാധുനിക നിര്‍മ്മാണ പ്ലാന്റുകളില്‍ നിര്‍മ്മിക്കപ്പെടുന്ന രസ്ന ഓരോ വര്‍ഷവും ‘മേക്ക് ഇന്‍ ഇന്ത്യ, ഫോര്‍ ദ വേള്‍ഡ്’ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…