സൗഹൃദ മത്സരങ്ങള്‍ക്കൊരുങ്ങുന്ന അര്‍ജന്റീനക്ക് തിരിച്ചടി. സൂപ്പര്‍താരം ലയണല്‍ മെസ്സി ടീമിനായി കളിക്കാനിറങ്ങില്ല.വലത് ഹാംസ്ട്രിങ്ങിനു പരിക്കേറ്റ താരത്തിന് ഏപ്രില്‍ വരെ കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.ഞായറാഴ്ച മേജര്‍ ലീസ് സോക്കറില്‍ ഡി.സി യുനൈറ്റഡിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞദിവസം കോണ്‍കാകാഫ് ചാമ്ബ്യന്‍സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ നാഷ് വില്ലക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഈമാസം 22ന് എല്‍ സാല്‍വദോറിനെതിരെ ഫിലാഡെല്‍ഫിയയിലും 26ന് കോസ്റ്റ റീക്കക്കെതിരെ ലോസ് ആഞ്ജലസിലുമാണ് അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്.സീസണിന്റെ തുടക്കം മുതല്‍ 36കാരനായ മെസ്സിയെ പേശിയിലെ പരിക്ക് വലക്കുന്നുണ്ട്. പ്രീ സീസണ്‍ ടൂറിലും താരത്തെ പരിക്ക് അലട്ടിയിരുന്നു. ഹോംങ്കോങ്ങില്‍ താരം കളിക്കാനിറങ്ങാത്തത് വലിയ വിവാദമായിരുന്നു. സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ദേശീയ ടീമിന്റെ ക്യാമ്ബ് തിങ്കളാഴ്ച തുടങ്ങി. മയാമിയുടെ വരുന്ന ഏതാനും മത്സരങ്ങളിലും മെസ്സി കളിക്കില്ലെന്ന് മാനേജര്‍ ജെറാര്‍ഡോ മാര്‍ട്ടിനോ വ്യാക്തമാക്കിയിട്ടുണ്ട്.നാഷ് വില്ലക്കെതിരെ 50 മിനിറ്റ് മാത്രമാണ് താരം കളിച്ചത്. പിന്നാലെ പരിശീലകന്‍ താരത്തെ പിന്‍വലിച്ചിരുന്നു. ഓരോ ആഴ്ചയിലും താരത്തെ പരിശോധനക്ക് വിധേയനാക്കുന്നുണ്ടെന്നും ഏപ്രില്‍ നാലിന് കോണ്‍കാകാഫ് ചാമ്ബ്യന്‍സ് കപ്പില്‍ മോന്റെറീക്കെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജര്‍ പറഞ്ഞു. മെസ്സിയുടെ അഭാവത്തിലും പകരക്കാരനായി കളത്തിലിറങ്ങി ലൂയിസ് സുവാരസ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ ഡി.സി യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മയാമി പരാജയപ്പെടുത്തിയിരുന്നു.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…