മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസമാണ് നമ്മള്‍ വിഷുദിവസമായി ആഘോഷിക്കുന്നത്. വിഷുദിവസം പ്രകൃതി തരുന്ന സമ്പല്‍സമൃദ്ധി മുഴുവന്‍ ഓട്ടുരുളിയിലാക്കി നമ്മെ കണി കാണിക്കുന്ന മുതിര്‍ന്നവര്‍ പിന്നെ ചെയ്യുന്നത് ഇളമുറക്കാരെയെല്ലാം വിളിച്ച് വിഷുകൈനീട്ടം നല്‍കുന്ന ചടങ്ങാണ്.പ്രകൃതിയുടെ സമ്പല്‍സമൃദ്ധി മുഴുവന്‍ സ്വയം അനുഭവിച്ചുതീര്‍ക്കാനുള്ളതല്ല, അതു വരുംതലമുറയ്ക്കു കൂടി പകരാനുള്ളതാണ് എന്ന കാര്യം ഓര്‍മിപ്പിക്കുകയാണു വിഷുക്കൈനീട്ടത്തിലൂടെ.കൈനീട്ടം കിട്ടുന്ന ആളുകള്‍ക്കെല്ലാം ഐശ്വര്യം ഉണ്ടാകുകയും നല്‍കുന്നവന് ഐശ്വര്യം വര്‍ധിച്ച് ഇനിയും നല്‍കാനാകുമെന്നാണ് വിശ്വാസം. കിട്ടുന്ന കൈനീട്ടം ഒരു വര്‍ഷം മുഴുവന്‍ ലഭിക്കാന്‍ പോകുന്ന നേട്ടങ്ങളുടെ സൂചനയാണെന്നുമുള്ള വിശ്വാസം നിലനില്‍ക്കുന്നു.

വിഷുക്കൈനീട്ടം നല്കുന്നതെങ്ങനെ?
വിഷുക്കൈനീട്ടം കൊടുക്കുന്നയാള്‍ കണിക്കൊന്നയും നാണയവും ചേര്‍ത്ത് വലതുകയ്യില്‍ വേണം കൊടുക്കാന്‍. മറ്റുള്ളവര്‍ക്ക് അനുഗ്രഹം പകരുന്ന പുണ്യനിമിഷമാണിത്. കൊടുക്കുന്നയാളുടെ കൈ ഉയര്‍ന്നും വാങ്ങുന്നയാളുടെ കൈ താഴ്ന്നും വേണം ഇരിക്കാന്‍. വാങ്ങുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാവട്ടെ എന്ന് ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു വേണം കൈനീട്ടം നല്‍കാന്‍. നമിച്ചു നന്ദിപൂര്‍വം മാത്രം കൈനീട്ടം സ്വീകരിക്കുക. ധനം എന്നാല്‍ മഹാലക്ഷ്മിയാണ്. ഭഗവാന്റെ കടാക്ഷമുണ്ടെങ്കില്‍ മാത്രമേ ലക്ഷ്മിയായ ധനം നമ്മുടെ കൂടെ നില്‍ക്കു.

പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്ക് കൈനീട്ടം നല്‍കാമോ?
പ്രഹ്ലാദന്‍, ശ്രീമുരുകന്‍, ധ്രുവന്‍ ഇവരെല്ലാം പ്രായമായവര്‍ക്ക് ഉപദേശം നല്‍കിയവരാണ്. അതുകൊണ്ട് പ്രായം കൈനീട്ടത്തില്‍ പ്രശ്‌നമേയല്ല, ആര്‍ക്കും കൈനീട്ടം കൊടുക്കാവുന്നതാണ്. സമ്പത്ത് എന്നാല്‍ പ്രകൃതിയാണെന്നും വരുംതലമുറയ്ക്കു അതു കൈമാറാനുള്ളതാണെന്നും എത്ര സുന്ദരമായാണു വിഷുക്കണിയിലൂടെയും വിഷുക്കൈനീട്ടത്തിലൂടെയും പഴമക്കാര്‍ നമുക്കു കാട്ടിത്തരുന്നു ഓരോ വിഷുവും നമ്മെ ഓര്‍മിപ്പിക്കുന്നതും പ്രകൃതിയോടും തലമുറകളോടുമുള്ള കടപ്പാടു തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…