മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. സിഎംആര്‍എല്‍ ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ഐ ടി മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഹാജരായത്.സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയോട് ഇന്ന് ഹാജരാക്കാന്‍ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഇതുവരെ ഹാജരായിട്ടില്ല. വീണാ വിജയന്റെ സോഫ്റ്റ്വെയര്‍ കമ്പനിയായ എക്സാലോജിക്കുമായുള്ള
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ കൊച്ചിയില്‍ ഉന്നത ഇ.ഡി. ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സ്പെഷ്യല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു യോഗം. കേരളത്തിലെ ഇഡി കേസുകള്‍ വിശകലനം ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

29/04/2024