അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. നസ്ലെന്‍ ഗഫൂര്‍, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാന്‍ അവറാന്‍, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിശാന്ത്, തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തിരക്കഥ: ഖാലിദ് റഹ്മാന്‍ , ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മു. രി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്ക് ആപ്പ്: റോണക്‌സ് സേവിയര്‍, കലാസംവിധാനം: ആഷിക്.എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷംസുദ്ധീന്‍ മന്നാര്‍കൊടി, വിഷാദ്.കെ.എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണ്‍, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസൈന്‍സ്: റോസ്റ്റേഡ് പേപ്പര്‍. അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, സ്റ്റില്‍സ്: രാജേഷ് നടരാജന്‍, ടൈറ്റില്‍: എല്‍വിന്‍ ചാര്‍ളി, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍: ട്രൂത്ത് ഗ്ലോബല്‍ പിക്ചര്‍സ്
‘അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തില്‍ എന്‍.എന്‍ കൃഷ്ണദാസിന് വിമര്‍ശനം
‘അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തില്‍ എന്‍.എന്‍ കൃഷ്ണദാ…