അമ്ബത് ദിവസങ്ങളും പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ജൈത്രയാത്ര തുടരുകയാണ്. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യുടെ പകുതി ദിവസം കഴിഞ്ഞിരിക്കുകയാണ്.അതേ സമയം സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയും ബിഗ് ബോസ് ആയി മാറിയിരിക്കുകയാണ്.ഷോ തുടങ്ങിയതിന് ശേഷം മത്സരാര്‍ഥികളുടെ പ്രകടനത്തെ ചൊല്ലിയും മറ്റ് ചില വിവാദങ്ങളുമൊക്കെ ഷോ സംസാരവിഷയമാക്കാന്‍ ഇടയാക്കി. എന്നാല്‍ റേറ്റിങ്ങില്‍ സീരിയലുകളെ പോലും തള്ളി മുന്നിലേക്ക് എത്താന്‍ ബിഗ് ബോസിന് സാധിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്.’ടെലിവിഷന്‍ റേറ്റിങ്ങില്‍ ബിഗ് ബോസ് ഷോ സീരിയലുകളെ അപേക്ഷിച്ച് റേറ്റിങ്ങില്‍ മുന്നേറുന്നത് ടെലിവിഷന്‍ ചാനലുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റ് വാര്‍ത്ത ചാനലുകളിലും ബിഗ് ബോസിനെതിരെ വാര്‍ത്തകളും പ്രതികരണങ്ങളും വന്നത് ഷോയെ പ്രതികൂലമായി ബാധിക്കും എന്ന് കരുതിയിരുന്നവര്‍ പോലും ഞെട്ടലിലാണ്.അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലവിധ വെളിപ്പെടുത്തലുകളുമായി വന്നിട്ടും ഷോയുടെ റേറ്റിങ് കുറയാത്തത് അണിയറ പ്രവര്‍ത്തകരില്‍ ആത്മ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് ഒരു സ്വകാര്യ ടെലിവിഷന്‍ കമ്ബനി ബിഗ് ബോസിനെ പറ്റി കുടുംബ പ്രേക്ഷകരില്‍ സര്‍വേയ്ക്ക് ഇറങ്ങിയത്.സര്‍വ്വേയില്‍ പങ്കെടുത്ത 97 % ശതമാനും ആളുകളും ഷോ കാണുന്നവരായിരുന്നു എന്നാണ് സര്‍വ്വേ പുറത്തുവിട്ട മാധ്യമം പറയുന്നത്. മത്സരാര്‍ത്ഥികളില്‍ സിജോ, ജിന്റോ, അപ്സര, ശ്രീതു എന്നിവരെ ഇഷ്ടപ്പെടുന്ന കുടുംബ പ്രേക്ഷകരാണ് ഭൂരിഭാഗവും. ജാസ്മിനോട് എതിര്‍പ്പാണ് പലരും പറഞ്ഞത് എന്നും മറ്റ് മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്നില്ലന്നും അഭിപ്രായപ്പെട്ടവരുണ്ട്’.എന്നാല്‍ ഈ സര്‍വ്വേയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറയുന്നവരുമുണ്ട്. ഈ സീസണില്‍ മുന്നില്‍ നില്‍ക്കുന്നത് ജാസമിനാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. നിലവില്‍ ഏത് വിഷയം എടുത്ത് നോക്കുമ്‌ബോഴും ജാസ്മിന്റെ പേരാണ് പറയാനുള്ളത്. മുന്‍പില്‍ നില്‍ക്കുന്നവരെന്ന് പറയുന്നവര്‍ പോലും ജാസ്മിനുമായിട്ടുണ്ടായ വിഷയങ്ങളിലൂടെയാണ് അവരും ശ്രദ്ധേയരാവുന്നത്.അങ്ങനെ നോക്കുമ്‌ബോള്‍ ഈ ഷോ നയിക്കുന്നത് ജാസ്മിനാണെന്ന് പറയേണ്ടി വരും. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് നേടി കൊടുത്തു എന്നത് സത്യമാണ്. ഗബ്രിയുമായിട്ടുള്ള സൗഹൃദവും അതിന്റെ പേരില്‍ ഇരുവരും കൂടി ചെയ്ത് കൂട്ടുന്നതുമായ കാര്യങ്ങള്‍ തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.നിലവിലെ പ്രവചനങ്ങള്‍ പ്രകാരം ജിന്റോ അല്ലെങ്കില്‍ അപ്സര ഇവരാണ് ഷോ യില്‍ വിന്നറാവാന്‍ യോഗ്യതയുള്ളതെന്നാണ് ചിലരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…