കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുന്‍പാണ് അപകടം നടന്നത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീത, രണ്ട് നഴ്‌സുമാര്‍, ഒരു ഡോക്ടര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരാണ് അപകടസമയം ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. മിംസ് ആശുപത്രിയെത്താന്‍ വെറും 500 മീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് നിയന്ത്രണം വിട്ടതാണോ അപകടകാരണമെന്നതിനെ കുറിച്ച് നിലവില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…