ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സ് പദ്ധതിയിടുന്നു. കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്നായിരിക്കും ഇതിനു സൌകര്യമൊരുക്കുന്നത്. 1970 മുതല്‍ ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന ജെ. എല്‍. ആറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് മോഡലുകള്‍ ആദ്യമായാണു ബ്രിട്ടന് പുറത്തു അസംബിള്‍ ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഈ കാറുകള്‍ വിപണിയിലെത്തുമെന്ന് ജെ. എല്‍. ആര്‍ മാനേജിംഗ് ഡയരക്ടര്‍ രാജന്‍ അംബ പറഞ്ഞു.ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത് വഴി വിലയില്‍ 18 മുതല്‍ 22 ശതമാനം വരെ കുറവ് വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റേഞ്ച് രോവരിന്റെ വില നിലവിലെ 3.3 കോടിയില്‍ നിന്ന് 2.6 കോടിയായി കുറയും. റേഞ്ച് റോവര്‍ സ്പോര്‍ട്സ് കാറിന്റെ വില 1.8 കോടിയില്‍ നിന്ന് 1.4 കോടിയായി താഴും. ആഡംബര കാറുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ 100 ശതമാനം നികുതിയാണ് ഇന്ത്യ ചുമത്തുന്നത്.പൂനെ പ്ലാന്റില്‍ നിലവില്‍ റേഞ്ച് രോവല്‍ വേലാര്‍, ഇവോക്, ജഗ്വാര്‍ എഫ് പ്ലസ്, ഡിസ്‌കവറി സ്പോര്‍ട്സ് മോഡലുകള്‍ അസംബിള്‍ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് ആവശ്യം ശക്തമാണ്. ഇന്ത്യന്‍ വിപണിയിലുള്ള ആത്മവിശ്വാസം കൊണ്ടാണ് റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് മോഡലുകള്‍ ഇവിടെ അസംബിള്‍ ചെയ്യുന്നതെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. 2008ല്‍ ജഗ്വാര്‍ ലാന്ഡ് റോവറിനെ ഏറ്റെടുത്തതിനു ചെയര്‍മാന്‍ എമിരട്ടസ് രത്തന്‍ ടാറ്റയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന ഇരട്ടിയാക്കാനാണ് ജെ എല്‍ ആര്‍ ലക്ഷ്യമിടുന്നത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ജെ എല്‍ ആര്‍ 4436 വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2022ലേക്കാള്‍ 81 ശതമാനമാണ് വര്‍ദ്ധന. അതെസമയം ജെ എല്‍ ആര്‍ കാറുകള്‍ പൂര്‍ണ്ണമായി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ പദ്ധതി ഇല്ലെന്നു രാജന്‍ അംബ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…