ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ എല്‍ജി എക്വിപ്മെന്റ്സ് ഈജി പിഎം (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്‌ക്രൂ എയര്‍ കംപ്രസ്സറുകള്‍ അവതരിപ്പിച്ചു. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നു. 80 ശതമാനം ലോഡ് കപ്പാസിറ്റിയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന മറ്റ് കംപ്രസ്സറുകളില്‍ നിന്ന് വിഭിന്നമായി 100 ശതമാനം ലോഡ് അവസ്ഥയിലും ഗണ്യമായ പ്രകടനമാണ് ഇതിന്റെ സവിശേഷത. കരുത്താര്‍ന്ന പ്രകടനവും ഊര്‍ജ്ജ കാര്യക്ഷമതയും ലഭ്യമാക്കും വിധമാണ് ഈജി പിഎം സീരീസ് തയ്യാറാക്കിയിരിക്കുന്നത്. എയര്‍ എന്‍ഡിന് 10 വര്‍ഷവും മറ്റ് കംപ്രസര്‍ ഘടകങ്ങള്‍ക്ക് അഞ്ച് വര്‍ഷവും വാറന്റിയുണ്ട്. വിഎഫ്ഡിയ്ക്ക് മൂന്ന് വര്‍ഷവും ഇലക്ട്രിക്കല്‍, റബ്ബര്‍ ഭാഗങ്ങള്‍ക്ക് ഒരു വര്‍ഷവും വാറന്റി ലഭിക്കും.പരമാവധി ഊര്‍ജ്ജ ഉപഭോഗം കുറച്ച് അതിലൂടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള നിരവധിയായ ഇന്റലിജന്റ് ഫീച്ചറുകളും ഈ സീരീസില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡ്രൈവ് സിസ്റ്റത്തില്‍ എല്‍ജി എയര്‍ടെന്‍ഡുകള്‍ക്കായി സവിശേഷതയാര്‍ന്ന ഐഇ 5 ഉം മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോറും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇത് 96.5-97.6 ശതമാനത്തോളം മോട്ടോര്‍ ശേഷി പ്രദാനം ചെയ്യുന്നു. കൂടാതെ പരമാവധി ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പാക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു.ആംബിയന്റ് ടെമ്പറേച്ചര്‍ സെന്‍സറുള്ള തെര്‍മല്‍ വാല്‍വ് താപനിലയെ നിയന്ത്രിക്കുകയും മെച്ചപ്പെട്ട ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. കരുത്താര്‍ന്ന കംപ്രസര്‍ പ്രവര്‍ത്തനത്തിന് ന്യൂറോണ്‍ 4 സമഗ്രമായ പരിഹാരം ഉറപ്പാക്കുന്നു. 7 ഇഞ്ച് ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് ടച്ച് സക്രീന്‍ ഇന്റര്‍ഫേസും ഇന്റലിജന്റ് അല്‍ഗോരിതങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുന്നതിനും അറ്റകുറ്റപ്പണികള്‍ എളുപ്പമാക്കുന്നതിനും സഹായകമാണ്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും സംരക്ഷണം ഉറപ്പാക്കുകയുംചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…