സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച ദുബായ് ജോസ് വീണ്ടും വരുന്നു , 20 വര്‍ഷത്തിനുശേഷം ‘ജലോത്സവം’ റീലിസിംഗിനായി വരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് .തിയേറ്ററില്‍ വിജയമാകാതെപോയ ചിത്രമായ ജലോത്സവം’ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഒട്ടേറെ ആളുകള്‍ തേടിപ്പിടിച്ചുകാണുക്കയാണ് ഇപ്പോള്‍ . അതും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗ് കാരണം.സിനിമയില്‍ റിയാസ് ഖാന്‍ അവതരിപ്പിച്ച ദുബായ് ജോസ് എന്ന വില്ലന്‍ കഥാപാത്രം ഈ സിനിമയിലുടനീളം പറയുന്ന ഡയലോഗ് ഉണ്ട് ‘അടിച്ചു കേറിവാ’ എന്നത് ഇപ്പോള്‍ കുറച്ചുദിവസം മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ഡയലോഗ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത് .ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നിറയെ ‘ദുബായ് ജോസ്’ റീലുകളും മീമുകളും നിറഞ്ഞോടുക്കയാണ് .ഡയലോഗ് വമ്ബന്‍ഹിറ്റായതിന് പിന്നാലെ ഒട്ടേറെപ്പേര്‍ യൂട്യൂബില്‍ ജലോത്സവം സിനിമ കണ്ടു. സിനിമയ്ക്കുതാഴെ വരുന്ന പുതിയ കമന്റുകള്‍ മുഴുവന്‍, ദുബായ് ജോസിനെ കണ്ടുവന്നവരുടേതാണ്. യുവാക്കളാണ് സിനിമ കാണാന്‍ എത്തിയവരിലേറെയും. അതില്‍ അവരുടെ ഭൂരിഭാഗം കമന്റുകളും ‘അടിച്ചു കയറിവാ’ എന്നുതന്നെയാണ് .
ആശ സമരം: കമ്മീഷനെ വെക്കാമെന്ന് സര്‍ക്കാര്‍, യോജിച്ച് ട്രേഡ് യൂണിയനുകള്‍; എതിര്‍ത്ത് സമരക്കാര്‍, നാളെയും ചര്‍ച്ച
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തി…