ടര്‍ബോയുടെ അനുഭവങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യയുടെ സ്വന്തം വില്ലന്‍ രാജ് ബി ഷെട്ടി. കറുപ്പണിഞ്ഞ്, ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചുണ്ടത്ത് എരിയുന്ന ബീഡിയുമായി വന്നുകയറുന്ന ടര്‍ബോയിലെ വില്ലന്‍ രാജ് ബി ഷെട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി.മമ്മൂക്കയുമായുള്ള അഭിനയത്തിലെ അനുഭവങ്ങളും രാജ് ബി ഷെട്ടിക്ക് പുതുമയായി.മമ്മൂക്കയുടെ എതിരാളിയായി അഭിനയിക്കുക എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് രാജ് ബി ഷെട്ടി പറയുന്നു. ക്ലൈമാക്‌സിലെ സംഘട്ടന സീനെല്ലാം കാത്തിരുന്ന് അഭിനയിച്ചത് പോലെയായിരുന്നു. മലയാളസിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി അതിശയിപ്പിക്കുന്നതാണ്. സംഘട്ടന സീനുകളില്‍ അതുവരെ കണ്ട മമ്മൂക്കയില്‍ നിന്ന് വ്യത്യസ്തമായി വളരെയധികം ആവേശമുള്ള ഒരു മമ്മൂക്കയെ കാണാന്‍ കഴിഞ്ഞു. ഒപ്പമഭിനയിക്കുമ്‌ബോഴുള്ള ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം വളരെയധികം ശ്രദ്ധിച്ചു.ക്ലൈമാക്‌സിലെ ഒരു സംഘട്ടന രംഗത്തില്‍ ഞാന്‍ വീഴുന്നതായി ചിത്രീകരിക്കുന്നുണ്ട്. അല്പം അപകടം പിടിച്ച സീന്‍ ആണ്. അപകടസാധ്യതയുള്ള രംഗമാണെന്നു മനസ്സിലാക്കിയാകണം അങ്ങനെ അഭിനയിക്കുന്നതില്‍ പ്രയാസമുണ്ടോ എന്ന് മമ്മൂക്ക പലതവണ എന്നോട് ചോദിച്ചു. ചിത്രീകരണത്തിന് മുന്‍പ് പോലും അടുത്ത് വിളിച്ച് ആരെങ്കിലും നിര്‍ബന്ധിച്ചത് കൊണ്ടാണോ ഇ സീന്‍ ചെയ്യുന്നതെന്ന് വീണ്ടും ഉറപ്പുവരുത്തി എന്നും അദ്ദേഹം പറഞ്ഞു. രാജ് ബി. ഷെട്ടിയുടെ ഒരു മൊട്ടേയ കഥെ, ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നിവയെല്ലാം മലയാളികള്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തില്‍ എന്‍.എന്‍ കൃഷ്ണദാസിന് വിമര്‍ശനം

‘അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തില്‍ എന്‍.എന്‍ കൃഷ്ണദാ…