ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാര്‍ട്‌സ് തിയറ്ററുകളിലേക്ക്.ചിത്രം ജൂണ്‍ 7ന് തിയറ്ററുകളില്‍ എത്തും. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്‌നും ശോശയായി മഹിമയും ആണ് എത്തുന്നത്.കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപില്‍ കപിലനും സന മൊയ്തുട്ടിയും ചേര്‍ന്നാണ്. ഗാനരചന വിനായക് ശശികുമാര്‍. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ”നല്ല നിലാവുള്ള രാത്രി”.മലയാള സിനിമയില്‍ നിര്‍മ്മാണം, അഭിനയം എന്നീ മേഖലകളില്‍ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും” ലിറ്റില്‍ ഹാര്‍ട്‌സ്” ശ്രദ്ധേയമാണ്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവില്‍ പ്രേക്ഷക പ്രശംസ നേടിയ, അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ മെമ്ബര്‍ അശോകന്‍ ആണ് ഇവരുടെ ആദ്യ ചിത്രം.അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തില്‍. ബാബുരാജ്, ഷമ്മി തിലകന്‍, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, ജോണ്‍ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍. ബിജു മേനോന്‍ റോഷന്‍ മാത്യു ചിത്രം ഒരു തെക്കന്‍ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…