കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ ഗോള’ത്തിന്റെ മാര്‍ക്കറ്റിങ്ങിന് ഇന്ററാക്ടീവ്’ എ ആര്‍ അനുഭവം അവതരിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍.മലയാള സിനിമയില്‍ ആദ്യമായാണ് പ്രേക്ഷകര്‍ക്ക് ഇടപഴകാന്‍ സാധിക്കുന്ന പ്രതീതി അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് നിര്‍മിക്കുന്നത്. സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇന്ററാക്ടീവ് എ.ആര്‍ എക്സ്പീരിയന്‍സില്‍ പ്രേക്ഷകര്‍ക്ക് 360 ഡിഗ്രിയിലും ഇടപഴകല്‍ സാധ്യമാകുന്നു. പ്രേക്ഷകര്‍ക്ക് സ്മാര്‍ട്ട് ഫോണിലോ, ടാബ്ലറ്റിലോ, ലിങ്ക് വഴിയോ, ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ എവിടെയും എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റാവിയന്‍ ടെക്നോളജീസ് സി.ഇ.ഒ അനുപം സൈകിയയും സീനിയര്‍ ടെക്നോ-ക്രിയേറ്റീവ് അസോസിയേറ്റായ നാരായണ്‍ നായര്‍, മനോജ് മേനോന്‍ എന്നിവരും അടങ്ങുന്ന ടീമാണ് എ.ആര്‍ എക്‌സ്പീരിയന്‍സ് ‘ഗോള’ത്തിനായി തയാറാക്കിയത്. ഇന്ററാക്ടീവ് എ.ആര്‍ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിങ് സാധ്യത ‘ഗോള’ത്തിന് മാത്രമല്ല, കേരളത്തിലെ ചലച്ചിത്ര വ്യവസായത്തില്‍തന്നെ ഒരു നാഴികക്കല്ലാണ്. ഇമേജ്-വിഡിയോ എഡിറ്റിങ്, 3D മോഡലിങ്, ആനിമേഷന്‍ തുടങ്ങിയവ കൂടാതെ ആഴത്തിലുള്ള അനുഭവം ഒരുക്കുന്നതിന് ന്യൂതന സോഫ്റ്റ് വെയറുകളും എ.ഐ സാങ്കേതികതയും ഉപയോഗിച്ചു. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പഴഞ്ചന്‍ രീതികള്‍ മാറി പുത്തന്‍ സാങ്കേതികതയുടെ പിന്‍ബലത്തില്‍ പ്രേക്ഷകര്‍കൂടി ഭാഗമാകുന്ന ഈ ശ്രമം, സിനിമയിലെ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ രംഗത്ത് ഒരു പുതിയ തുടക്കമാകും.സണ്ണി വെയിന്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂര്‍ കലാ സംവിധായകനായും പ്രവര്‍ത്തിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ. ശ്രീക് വാര്യര്‍ കളര്‍ ഗ്രേഡിങ്ങും ബിനോയ് നമ്ബാല കാസ്റ്റിങ്ങും നിര്‍വഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്ബില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍. വിഷ്വല്‍ ഇഫക്ട്സ് പിക്റ്റോറിയല്‍ എഫ്എക്സ്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫി ജെസ്റ്റിന്‍ ജെയിംസ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…