കുഞ്ചാക്കോ ബോബന്‍ നായകനായി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഗര്‍ര്‍ര്‍ന് കിട്ടിയിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. വൈശാഖ് സുഗുണനാണ് ചിത്രത്തിന്റെ രചന. സംവിധാനം ചെയ്തിരിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം ജയേഷ് നായരാണ് നിര്‍വഹിക്കുന്നത്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഷാജി നടേശനും നടന്‍ ആര്യയുമാണ് ഗര്‍ര്‍ര്‍ നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് ചിത്രം റിലീസാകും. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഗര്‍ര്‍ര്‍ന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും എത്തുന്നുണ്ട്.ഡോണ്‍ വിന്‍സെന്റാണ് കുഞ്ചാക്കോ ബോബന്റെ ഗര്‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും. ഡോണ്‍ വിന്‍സെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം സംവിധാനം നിര്‍വഹിക്കുമ്‌ബോള്‍ ടോണി ടാര്‍സും അതില്‍ പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് എഗ് വൈറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

    ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…