ബംഗളൂരു: ബോളിവുഡ് ചിത്രം ഹമാരേ ബാരയുടെ റിലീസ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. രണ്ടാഴ്ചത്തേക്കോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് റിലീസ് തടഞ്ഞത്.സിനിമ കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. 1964ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി. നിരവധി ന്യൂനപക്ഷ സംഘടനകള്‍ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു. അന്നുകപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ് സാമ്താന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാര.നേരത്തെ ചിത്രത്തിന്റെ റിലീസിന് 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹമാരെ ബാരയുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി അസ്ഹര്‍ താംബോലി എന്നയാളാണ് ബോംബെ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഖുറാനെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സിനിമക്ക് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്
ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില…