മുംബൈ: ചിത്രം മങ്കിമാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. സിനിമയിലെ ചില സീനുകള്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഇടയില്‍ വിവാദം സൃഷ്ടിച്ചേക്കാമെന്ന് കാട്ടിയാണ് രാജ്യത്തെ തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാതിരുന്നത്.ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളില്‍ രണ്ട് മാസം മുന്‍പേ റിലീസ് ചെയ്ത ചിത്രമാണ് മങ്കിമാന്‍. ഇന്ത്യന്‍ പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂണ്‍ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്‌ഫോമായ പീക്കോക്കിലാണ് പ്രീമിയര്‍ ചെയ്യുക.സിനിമയുടെ 4കെ അള്‍ട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകള്‍ ജൂണ്‍ 25-നും ലഭിക്കും. ചിത്രത്തിന്റെ എക്സ്റ്റന്റഡ് കട്ടായിരിക്കും ഇതില്‍ ലഭ്യമാകുക. ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്കായി ജിയോ സിനിമ വഴിയാണ് സാധാരണ പീക്കോക്ക് ഉള്ളടക്കങ്ങള്‍ ലഭ്യമാകുക. അതുകൊണ്ടു തന്നെ മങ്കി മാന് ഇന്ത്യയില്‍ സംപ്രേഷണം ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.10 മില്യണ്‍ ഡോളര്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആഗോളതലത്തില്‍ 34.5 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടാനായത്. തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്ബ്, മാര്‍ച്ച് 11ന് സൗത്ത് ബൈ സൗത്ത് വെസ്റ്റില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറും ഉണ്ടായിരുന്നു. സംവിധായകന്‍ ദേവ് പട്ടേല്‍ തന്നെയാണ് പ്രധാന നായകനായി എത്തിയത്. സിക്കന്ദര്‍ ഖേര്‍, ഷാള്‍ട്ടോ കോപ്ലി, പിതോബാഷ്, ശോഭിത ധൂലിപാല, മകരന്ദ് ദേശ്പാണ്ഡെ, വിപിന്‍ ശര്‍മ്മ, അശ്വിനി കല്‍സേക്കര്‍, അദിതി കല്‍കുന്റെ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

    ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…