ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍. തെറ്റുകാരന്‍ ഞാന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസില്‍ ഉള്ളത് വര്‍ഗീയതയ്ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ട്വന്റിഫോറിന്റെ ആന്‍സര്‍ പ്ലീസ് എന്ന അഭിമുഖ പരിപാടിയിലാണ് മുരളീധരന്റെ പ്രതികരണം.തൃശൂരിലെ പോരാട്ടത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലന്ന് വിചാരിച്ച് വര്‍ഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം പഠിക്കാന്‍ ഈ തെരഞ്ഞെടുപ്പ് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒരുപാട് പ്രതീക്ഷകളുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത നിരാശയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിലും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ വഴക്കും തമ്മില്‍തല്ലും ഉണ്ടാക്കി പാര്‍ട്ടിയുടെ സല്‍പേര് നശിപ്പിക്കാന്‍ ആരും ശ്രമിക്കരുത് മുരളീധരന്‍ പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് തയാറെടുക്കണമെന്ന് മുരളീധരന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിന്റെ ഉള്ള മുഖം നഷ്ടപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.13 നിയോജക മണ്ഡലങ്ങളുള്ള തൃശൂരില്‍ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ പാര്‍ട്ടി ശ്രമിക്കണം. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. എല്ലാവരും ഒരുമിച്ച് പോകണം. ഈ തോല്‍വിക്ക് പരിഹാരം ഉണ്ടാക്കേണ്ടത് തദ്ദേശ തെരഞ്ഞെടുപ്പിലാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…