പറവൂര്‍: വിശുദ്ധ ഡോണ്‍ ബോസ്‌കോ ദൈവാലയത്തിലെ തിരുനാളിന് കോട്ടപ്പുറം രൂപത മെത്രാന്‍ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റി.പിതാവിന് ഇടവക ജനം സ്വീകരണം നല്‍കി.തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലി നടന്നു. ഇന്ന് വൈകുന്നേരം 5.30ന് ദിവ്യബലിക്ക് ഫാ. നിഖില്‍ മുട്ടിക്കല്‍ മുഖ്യകാര്‍മികനാവും. പറവൂര്‍ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന വികാരി ഡോ. ജോസ് പുതിയേടത്ത് വചനപ്രഘോഷണം നടത്തും.നാളെ ഊട്ട് സദ്യ ബിഷപ്പ് എമിരിറ്റസ് റൈറ്റ് റവ ഡോ ജോസഫ് കാരിക്കശ്ശേരിആശീര്‍വദിക്കും. 25,000 പേര്‍ക്കാണ് നേര്‍ച്ചസദ്യ. തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലി ഫാ ജിനു ജെ ജസ്റ്റിന്‍ വചനപ്രഘോഷണം നടത്തും. രാവിലെ 6.30, 10.30, 1.30, 3, 5, 6.30 ന് ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും. രാത്രി 8 ന് കൃതജ്ഞതാ ബലി, നൊവേന.എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30, 10.30 വൈകിട്ട് 5, 6.30 ദിവ്യബലി, തിരുഹൃദയ നൊവേന, ആരാധന.മാസാദ്യ വെള്ളിയാഴ്ചകളില്‍ രോഗികള്‍ക്കായി പ്രത്യേക രോഗശാന്തി ശുശ്രൂഷ. തിരുരക്ത അടയാളം ദൃശ്യമായ നിലവിളക്കിലെ സൗഖ്യദായകമായ എണ്ണ ലഭിക്കുന്നു. തിരുനാള്‍ ദിവസങ്ങളില്‍ അടിമ സമര്‍പ്പണത്തിനും വാഹനങ്ങള്‍ വെഞ്ചരിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസ് കല്ലറക്കല്‍, സഹവികാരി ഫാ. ബിയോണ്‍ കോണത്ത്, ജനറല്‍ കണ്‍വീനര്‍ ചാര്‍ലി പുളിക്കല്‍, കൈകാരന്മാരായ ടോമി വര്‍ഗീസ് കൂട്ടാട്ട്, പി ടി സെബാസ്റ്റ്യന്‍, കണ്‍വീനര്‍മാരായ എന്‍ എം മാര്‍ട്ടിന്‍ നെടുംപറമ്പില്‍, ക്ലിയോ വര്‍ഗീസ്, മേരി പാപ്പച്ചന്‍ തുടങ്ങിയവര്‍ അറിയിച്ചു.
Click To Comment