ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോര്‍ജ് കുര്യന്‍. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു.ജോര്‍ജ് കുര്യന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. പാര്‍ട്ടിയുടെ ന്യൂനപക്ഷമാണ് അദ്ദേഹം. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജ് കുര്യന്‍.അതേസമയം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും. ടൂറിസമോ സംസ്‌കാരികമോ ലഭിച്ചേക്കും. രാഷ്ട്രപതിഭവന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ചാര്‍ട്ടേഡ് വിമാനത്തിലാകും ഡല്‍ഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്‌ലൈറ്റില്‍ ഡല്‍ഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയില്‍ നിന്നും ദില്ലിയിലേക്ക് പോകും.സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി ട്വന്റി ഫോറിനോട് പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയില്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും.അതേസമയം സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്.
Click To Comment