സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ടൂറിസമോ സംസ്‌കാരികമോ ലഭിച്ചേക്കും. രാഷ്ട്രപതിഭവന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ചാര്‍ട്ടേഡ് വിമാനത്തിലാകും ഡല്‍ഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്‌ലൈറ്റില്‍ ഡല്‍ഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയില്‍ നിന്നും ദില്ലിയിലേക്ക് പോകും.സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി ട്വന്റി ഫോറിനോട് പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയില്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും.അതേസമയം സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്.സുരേഷ് ഗോപിക്ക് ആദ്യം പൂര്‍ത്തിയാക്കാനുള്ളത് ഒറ്റക്കൊമ്പന്‍ എന്ന സിനിമ. ഒറ്റക്കൊമ്പന്റെ ലുക്കിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം ലൂക്ക് മറ്റും. നിര്‍മാതാവുമായി ചര്‍ച്ച നടത്തി. ഒറ്റക്കൊമ്പന് ശേഷം പൂര്‍ത്തിയാക്കാനുള്ളത് മമ്മൂട്ടി കമ്പനിയുടെ ചിത്രം. ഗോകുലം മൂവിസിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. മന്ത്രിയായാലും സിനിമ രംഗം വിടില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. മാസത്തില്‍ 7 ദിവസമെങ്കിലും ഷൂട്ടിങിന് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യം.വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…