മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ മന്ത്രിയായെക്കും. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാര്‍ക്കായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നവരില്‍ അണ്ണാമലൈയുടെ പേരും ഉണ്ട്..മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പിപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയാകും.കോയമ്പത്തൂരില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുന്‍മേയര്‍ ഗണപതി രാജ്?കുമാറിനോട് 1,18,068 വോട്ടുകള്‍ക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. അതിനാല്‍ കേന്ദ്രമന്ത്രി ആവുകയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാം?ഗമാകേണ്ടിവരും.ബി.ജെ.പി. നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രള്‍ഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് പുറമേ, എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവര്‍ക്കാണ് ഇതുവരെ അറിയിപ്പ് ലഭിച്ചത്. 11.30-നാണ് മോദിയുടെ വസതിയിലെ ചായസത്കാരം.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…