മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.അതേസമയം സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്.സുരേഷ് ഗോപിക്ക് ആദ്യം പൂര്‍ത്തിയാക്കാനുള്ളത് ഒറ്റക്കൊമ്പന്‍ എന്ന സിനിമ. ഒറ്റക്കൊമ്പന്റെ ലുക്കിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം ലൂക്ക് മറ്റും. നിര്‍മാതാവുമായി ചര്‍ച്ച നടത്തി. ഒറ്റക്കൊമ്പന് ശേഷം പൂര്‍ത്തിയാക്കാനുള്ളത് മമ്മൂട്ടി കമ്പനിയുടെ ചിത്രം. ഗോകുലം മൂവിസിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. മന്ത്രിയായാലും സിനിമ രംഗം വിടില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. മാസത്തില്‍ 7 ദിവസമെങ്കിലും ഷൂട്ടിങിന് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യം.വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…