‘ആര്‍ആര്‍ കാബെല്‍, ആളുകളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുന്ന ഉല്‍പ്പന്ന നവീകരണങ്ങള്‍ക്ക് എപ്പോഴും തുടക്കമിട്ടിട്ടുണ്ട്. ഈ ദിശയിലുള്ള പുതിയ മുന്നേറ്റമായ Firex LS0H-EBXL, നവീകരണം, സുരക്ഷ, സുസ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധതയുടെ നേര്‍ച്ചിത്രമാണെന്നും, Firex LSOH-EBXL , മറ്റു PVC അധിഷ്ഠിത ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ക്ലോറിന്‍ ഫ്രീ മാത്രമല്ല, വിഷരഹിതവും നാശമുണ്ടാക്കാത്തതും കൂടാതെ പതിന്മടങ്ങ് സുരക്ഷ വാഗ്ദാനം ചെയ്യുന്നതുമാണെന്ന് ആര്‍ആര്‍ കാബെലിന്റെ മാനേജിങ് ഡയറക്ടര്‍ ശ്രീ ശ്രീഗോപാല്‍ കാബ്ര ചടങ്ങില്‍ വ്യക്തമാക്കി.
Firex LS0H-EBXL-ന്റെ പ്രധാന നേട്ടങ്ങള്‍:
വിഷരഹിതവും തുരുമ്പിക്കാത്തതും: ക്രോസ്-ലിങ്ക്ഡ് ഹാലൊജന്‍-ഫ്രീ ഫ്‌ലേം-റിട്ടാര്‍ഡന്റ് ഇന്‍സുലേഷന്‍ തീ പിടുത്തമുണ്ടായാല്‍, ഇരുണ്ട, വിഷാംശമുള്ള പുക പുറംതള്ളാനുള്ള സാധ്യത ഇല്ലാതാക്കുന്നതിലൂടെ , 93%-ത്തിലധികം ദൃശ്യപരത ഉറപ്പാക്കുന്നു. കാഴ്ച്ചാ തടസം അനുഭവപ്പെടാത്തതിനാല്‍ വേഗത്തില്‍ പുറത്തു കടക്കുവാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സാധിക്കുന്നു.
അങ്ങേയറ്റത്തെ പ്രവര്‍ത്തന താപനില: -25°C മുതല്‍ +110°C വരെയുള്ള താപനിലയില്‍ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് അനുയോജ്യം, വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ വിശ്വസനീയമായ പ്രകടനം ഉറപ്പാക്കുന്നു.
ഉയര്‍ന്ന കറന്റ് റേറ്റിംഗുകള്‍: പരമ്പരാഗത വയറുകളെ അപേക്ഷിച്ച് 103% ഉയര്‍ന്ന കറന്റ് വഹിക്കാനുള്ള ശേഷി വാഗ്ദാനം ചെയ്യുന്നു, ഇത് വയറിന്റെ സുരക്ഷയും ദീര്‍ഘായുസ്സും ഉറപ്പാക്കുന്നു.
ഉയര്‍ന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് താപനില: PVC അല്ലെങ്കില്‍ ഹാലൊജന്‍ രഹിത വയറുകളെ അപേക്ഷിച്ച് 85% ഉയര്‍ന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് താപനില താങ്ങാനുള്ള ശേഷി ഇത് പ്രദാനം ചെയ്യുന്നു, ഉയര്‍ന്ന തീപിടുത്തം കാരണം വയറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമ്പോള്‍ ജീവന്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…