കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളില്‍ സഹമന്ത്രിയായി സുരേഷ് ഗോപി എം പി ചുമതലയേറ്റു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കും. പുതിയ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്തും. അപകട രഹിതമായി തൃശൂര്‍ പൂരം നടത്തും. സിനിമയും മന്ത്രിപദവും ഒരുമിച്ച് കൊണ്ടുപോകും. സിനിമ സെറ്റില്‍ ഓഫീസ് പ്രവര്‍ത്തിക്കും.മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. സുരേഷ് ?ഗോപിക്കും ജോര്‍ജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസ്സങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാര്‍ ഓഫീസുകളിലെത്തി ചുമതല ഏല്‍ക്കും.ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദര്‍ശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിന്‍ മാര്‍ഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചില്‍ മാരാര്‍ ജി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന സുരേഷ് ?ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…