മദ്യനയ കോഴ വിവാദം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. ബാര്‍ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗ്രൂപ്പില്‍ ഇപ്പോഴും അര്‍ജുന്‍ രാധാകൃഷ്ണനുണ്ട്.വെള്ളിയാഴ്ച ജവഹര്‍നഗറിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.അര്‍ജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഈ രീതിയിലാണ് അദ്ദേഹം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എത്തിയത്. ഇന്നലെയാണ് നേരിട്ട് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ അര്‍ജുന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നോട്ടീസ് മെയില്‍ ചെയ്ത് നല്‍കുകയായിരുന്നു. വിവാദ ശബ്ദരേഖ വന്ന ബാര്‍ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍. ഇപ്പോള്‍ അംഗം മാത്രമാണ് അര്‍ജുന്‍.ശബ്ദരേഖ ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മദ്യനയ ഇളവില്‍ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരുന്നത്. മദ്യനയ ഇളവില്‍ ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…