വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായെന്ന് മന്ത്രി വിഎന്‍ വാസവന്‍. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാന്‍ ഹഡ്‌കോ മുന്നോട്ട് വച്ച നിബന്ധനകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.വിസില്‍ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനാണ് തീരുമാനം. ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെര്‍ത്ത് 92%, യാര്‍ഡ് 74% പൂര്‍ത്തിയായി. തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചര്‍ച്ച നടന്നു.അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനാരംഭം ഇനി ദിവസങ്ങള്‍ക്കുള്ളില്‍ എന്ന വിവരം പങ്കുവെച്ച് മുഖ്യമന്ത്രി. ഒന്നാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവര്‍ത്തനസജ്ജമാണ് എന്നും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിര്‍മാണവും ഉടന്‍ തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്തയും എല്ലാവരുമായും പങ്കുവെക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.2045 ഓടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന നാലാം ഘട്ടം വരെയുള്ള തുറമുഖത്തിന്റെ സമ്പൂര്‍ണ്ണനിര്‍മാണമാണ് 2028 ല്‍ കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടു ഇപ്പോള്‍ തുടങ്ങുന്നത്. ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതില്‍ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിര്‍ണ്ണായക പങ്ക് വഹിക്കും എന്നതില്‍ സംശയമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…