- വരുന്നത് ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രം
- ആരോഗ്യ രംഗത്ത് ഒരു ഗെയിം ചെയിഞ്ചറായി വളര്‍ന്നു വരുന്ന മേഖലയാണ് ബയോഹാക്കിങ്
കൊച്ചി: ബയോ ഹാക്കിങ് രംഗത്ത് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി വിറൂട്ട്‌സ് (VIEROOTS) കൊച്ചിയില്‍ ബയോഹാക്ക് സെന്റര്‍ തുറക്കാന്‍ ഒരുങ്ങുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ജനിതക ശാസ്ത്രം, ന്യൂട്രിഷ്യന്‍, ഫിറ്റ്‌നസ്, എഐ- ഐഒടി സാങ്കേതികവിദ്യകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് വളരെ വ്യക്തിഗതവും സവിശേഷവുമായ വെല്‍നസ് സങ്കേതങ്ങള്‍ ബയോഹാക്ക് സെന്റര്‍ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യം ശാസ്ത്രീയമായി നിര്‍ണയിക്കാനും സ്വന്തമായി നിയന്ത്രിക്കാനും ഉപയോക്താക്കളെ ബയോഹാക്കിങ് സഹായിക്കുന്നു. ജീനോമിക്, മെറ്റബോളിക് പരിശോധനാ രീതികള്‍ ഉപയോഗിച്ച് ആരോഗ്യനില വിശകലനം ചെയ്യുന്നു. ശാസ്ത്രീയാധിഷ്ഠിതമായ സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ ഉപയോഗിച്ച്, കണ്ടെത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. ആരോഗ്യം വര്‍ദ്ധിപ്പിക്കാനും രോഗരഹിതമായ ജീവിതം നയിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. ഇത് ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ഉന്മേഷഭരിതമാക്കുകയും ചെയ്യുന്നു.
ബയോഹാക്കിങ് ശാസ്ത്രീയമായ കൃത്യതയോടെ നിര്‍വചിച്ചിട്ടുള്ള ഒരു അതിനൂതന പ്രക്രിയയാണ്. കണ്‍സള്‍ട്ടേഷന്‍, ജീനോമിക് – മെറ്റബോളിക് ടെസ്റ്റുകള്‍ മുഖേനയുള്ള അസസ്‌മെന്റ്, തികച്ചും വ്യക്തിഗതമായി പദ്ധതി തയ്യാറാക്കലും അതിന്റെ പ്രായോഗികമായ നടപ്പാക്കലും, കോച്ചിങ്ങ്, നിരന്തരമായ പിന്തുണ, ആവശ്യമായ തിരുത്തലുകള്‍, AI, IOT സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള നിരീക്ഷണം എന്നിങ്ങനെ തികച്ചും ശ്രദ്ധേയമായ നടപടിക്രമമാണ് സെന്ററിന്റെ പ്രത്യേകത. ജനിതക പരിശോധന, മെറ്റബോളിക് അനാലിസിസ് എന്നിവയും അതിന്റെ അടിസ്ഥാനത്തില്‍ ഡയറ്റ് കണ്‍ട്രോള്‍, എക്‌സര്‍സൈസ്, മെന്റല്‍ വെല്‍നെസ് എന്നീ മാര്‍ഗങ്ങളിലൂടെ സാധ്യമാക്കുന്ന തിരുത്തലുകളും ഉള്‍ക്കൊള്ളുന്ന എപ്പിജെനെറ്റിക് ലൈഫ്‌സ്‌റ്റൈല്‍ മോഡിഫിക്കേഷനാണ് (EPLIMO) ഈ പ്രക്രിയയിലെ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളിലൊന്ന്. ഓരോരുത്തരുടെയും ഡിഎന്‍എയ്ക്കും നിലവിലെ ആരോഗ്യാവസ്ഥക്കും അനുയോജ്യമാകും വിധമാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്.
വിവിധ ബയോഹാക്ക് മൊഡ്യൂളുകളുടെ സഹായത്താല്‍ ഓരോ വ്യക്തികള്‍ക്കും അനുയോജ്യമാകും വിധം സവിശേഷമായി തയ്യാറാക്കുന്ന പാക്കേജുകള്‍ കേന്ദ്രത്തില്‍ ലഭ്യമായിട്ടുണ്ട്.
സമഗ്രമായ ബയോ ഡീകോഡിങ്ങിന് ശേഷമാണ് ഓരോരുത്തര്‍ക്കും അനുയോജ്യമായ ബയോഹാക്ക് മൊഡ്യൂള്‍ നിശ്ചയിക്കുന്നത്.
ഏതു രംഗങ്ങളിലുമുള്ള ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത, ദീര്‍ഘായുസ്സ്, വിവിധ തരത്തിലുള്ള വേദനകള്‍ക്കുള്ള പരിഹാരം, പരിക്കുകളില്‍ നിന്നുള്ള വേഗമേറിയ തിരിച്ചു വരവ്, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിഹാരം, ശരീരഭാരം നിയന്ത്രിക്കല്‍, പ്രായം കൂടുന്നതിന് ആനുപാതികമായ ആരോഗ്യം ഉറപ്പാക്കല്‍, ആരോഗ്യകരമായ വാര്‍ദ്ധക്യം എന്നിങ്ങനെ ബയോഹാക്കിങിന്റെ നേട്ടങ്ങള്‍ നിരവധിയാണ്.
അടിസ്ഥാനപരവും നൂതനവുമായ എല്ലാ ബയോഹാക്ക് പ്രോട്ടോക്കോളുകളും ബയോ ഹാക്ക് സെന്റര്‍ വാഗ്ദാനം ചെയ്യുന്നു. അവയില്‍ പലതും അപൂര്‍വവും ഈ രംഗത്ത് ആഗോള തലത്തില്‍ തന്നെ പുതിയതുമാണ്.
വിവിധ അത്യാധുനിക തെറാപ്പികള്‍, കസ്റ്റം IV ചികിത്സകള്‍, ന്യൂട്രിഷ്യന്‍- ഫുഡ്- ഫിറ്റ്‌നസ് പ്ലാനുകള്‍ എന്നിങ്ങനെ വ്യത്യസ്ത അടിസ്ഥാന ചികിത്സാ സങ്കേതങ്ങള്‍ ഇവിടെ നടപ്പിലാക്കുന്നുണ്ട്. റെഡ് ലൈറ്റ് തെറാപ്പി, ഇലക്ട്രൊലൈറ്റ്‌സ്, ഇന്‍ഫ്രാറെഡ് സൊനാ, കോള്‍ഡ് പ്ലഞ്ച്മു, ഇലക്ട്രിക് മസ്സില്‍ സ്റ്റിമുലേറ്റര്‍(EMS), പള്‍സ് ഇലക്ട്രോമാഗ്‌നെറ്റിക് ഫീല്‍ഡ് (PEMF) മുതലായ അത്യാധുനിക തെറാപ്പികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ആധുനികമായ സാങ്കേതിക സൗകര്യങ്ങളും ഉപകരണങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ പലതും ഇന്ത്യയില്‍ ആദ്യവുമാണ്.
4 വര്‍ഷം മുമ്പ് ബയോഹാക്കിംഗ് മേഖലയില്‍ ആരംഭിച്ച ഒരു സ്റ്റാര്‍ട്ടപ്പാണ് വിറൂട്ട്‌സ്. കണ്‍സള്‍ട്ടേഷന്‍, ടെസ്റ്റ്, സൊല്യൂഷനുകള്‍, ഉല്‍പ്പന്നങ്ങള്‍, ഗവേഷണം എന്നിവയുള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയായി അത് വളര്‍ന്നു. ബയോഹാക്ക് സെന്ററിലൂടെ അതിന്റെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സെന്ററുകള്‍ ടച്ച് പോയിന്റുകളായി പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ മുഴുവനും പിന്നീട് വിദേശത്തും ബയോഹാക്ക് സെന്ററുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
ആധുനിക ആരോഗ്യ ശാസ്ത്രത്തില്‍ ഒരു ഗെയിം ചേഞ്ചറായി ബയോഹാക്കിംഗ് ഉയര്‍ന്നുവരികയാണ്. വികസിത രാജ്യങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. പുതിയ ആശയങ്ങള്‍, ഗവേഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവ ദൈനംദിനമെന്നോണം ബയോഹാക്കിംഗ് രംഗത്ത് നടക്കുന്നു.