
കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യ 5-സ്റ്റാര്‍ സേഫ് ഫ്‌ലീറ്റില്‍ മെച്ചപ്പെടുത്തല്‍ നടപ്പിലാക്കി കുഷാഖ് ഓണിക്‌സ് എ.ടി അവതരിപ്പിച്ചു. ഏറ്റവും പുതിയ ഉപഭോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കി സ്‌കോഡ ഓട്ടോ ഇന്ത്യ ഇപ്പോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നിരവധി പുതിയ
ഫീച്ചറുകളാല്‍ കുഷാഖ് ഓണിക്സിനെ കൂടുതല്‍ മെച്ചപ്പെടുത്തി സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ആക്കി മാറ്റിയതായി സ്‌കോഡ ഓട്ടോ ഇന്ത്യ, ബ്രാന്‍ഡ് ഡയറക്ടര്‍.
പെറ്റര്‍ ജനീബ പറഞ്ഞു. ഓണിക്‌സ് എ.ടിയ്ക്ക് കൂടുതല്‍ ശ്രദ്ധേയമായ അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്. കൂട്ടിച്ചേര്‍ക്കലുകളുടെ പട്ടികയില്‍ ഒന്നാമത് ഹില്‍ ഹോള്‍ഡ് കണ്‍ട്രോളും പാഡില്‍ ഷിഫ്റ്ററുകളും ആണ്. ഡ്രൈവര്‍ക്ക് ഇപ്പോള്‍ ഒരു ക്രോം സ്‌ക്രോളറോടു കൂടിയ 2-സ്‌പോക്ക്, മള്‍ട്ടിഫങ്ഷന്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍ ലഭിക്കുന്നു. ക്യാബിനില്‍ ടച്ച് പാനലോടുകൂടിയ സ്‌കോഡയുടെ ക്ലൈമാറ്റ്ട്രോണിക് ലഭിക്കുന്നു, ഓനിക്‌സ് എ.ടിയില്‍ സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകളുടെ ലഭ്യതയാണ്
പ്രൊഡക്ട് അപ്ഡേറ്റിലെ ഏറ്റവും പുതിയത്. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കഴിവ് തെളിയിക്കപ്പെട്ട 1.0 ടി.എസ്.ഐ ടര്‍ബോ-ചാര്‍ജ്ഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഓനിക്സ് എ.ടി-യ്ക്ക് കരുത്തേകുന്നത്. ഇത് 85 kW (115 ps) ശക്തിയും 178 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു, കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേരുന്നു. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം ക്രാഷ് 2022 ഒക്ടോബറില്‍ കുഷാഖ്‌നെ അതിന്റെ പുതിയതും കര്‍ശനവുമായ പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ പരീക്ഷിക്കുകയുണ്ടായി. മുതിര്‍ന്ന
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ 34-ല്‍ 29.64 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സാധ്യമായ 49 പോയിന്റില്‍ 42 പോയിന്റും എസ്.യു.വി നേടുകയുണ്ടായി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള ഫുള്‍ ഫൈവ് സ്റ്റാര്‍ നേടിയ ആദ്യത്തെ മെയ്ഡ്-ഇന്‍-ഇന്ത്യ കാറാണ് കുഷാഖ്. കുഷാഖ് ഒണിക്‌സ് 1.0 ടിഎസ്‌ഐ എറ്റിയ്ക്ക് 13,49,000 രൂപയാണ് എക്സ് ഷോറും വില.
വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…