രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. സൂചന നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യയെ നയിക്കാന്‍ രാഹുലിന് വയനാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെത്തിയ രാഹുലിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.തെരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയത്തിന് നന്ദി രേഖപ്പെടുത്താനായി രാഹുലെത്തിത്. എടവണ്ണയിലും കല്‍പ്പറ്റയിലും രാഹുലിന് ലഭിച്ചത് ഉജ്ജ്വലസ്വീകരണം. റായ്ബറേലിയേയോ വയനാടിനെയോ കയ്യൊഴിയുകയെന്ന ആകാംഷയ്ക്ക് പൂര്‍ണ വിരാമമിടാന്‍ രാഹുല്‍ തയാറായില്ല. അറിയിച്ചത് ധര്‍മ്മസങ്കടം. അതേസമയം ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന് മോദിക്ക് ജനം മുന്നറിയിപ്പ് നല്‍കിയെന്ന് രാഹുല്‍ ?ഗാന്ധി പറഞ്ഞു.വയനാടുമായുള്ള ബന്ധം വോട്ടുകളിലൂടെ മാത്രമല്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ റായ്ബറേലിക്കും വയനാടിനും സന്തോഷം നല്‍കുന്ന തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു ഇരു വേദികളിലും രാഹുലിന്റെ പ്രസംഗം. ഇതിനിടെയാണ് രാഹുല്‍ വയനാട് വിട്ടുപോകുമെന്ന സൂചന കെ സുധാകരന്‍ നല്‍കിയത്.അതേസമയം രാഹുല്‍ വയനാട്ടില്‍ തുടരണമെന്നും മറിച്ചാണ് തീരുമാനം എങ്കില്‍ സഹോദരി പ്രിയങ്കയെ വയനാടിന് നല്‍കണമെന്നുമുള്ള ഫ്‌ളക്‌സുകളും പോസ്റ്ററുകളും പൊതുയോഗങ്ങളിലുയര്‍ന്നു
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…