ഇന്ത്യാ-ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഫിഫ, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍, എഎഫ്സി, ഹെഡ് ഓഫ് റഫറി എന്നിവക്ക് എഐഎഫ്എഫ് പരാതി നല്‍കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബേ പ്രതികരിച്ചു.73-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ വിവാദ ?ഗോള്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്‌ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിച്ചു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. പിന്നാലെ 85-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ഖത്തര്‍ ഇന്ത്യയെ കീഴടക്കി.ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. 37-ാം മിനിറ്റില്‍ ലാലിയന്‍സുവാല ഛാങ്‌തെ നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 25 മിനിറ്റോളം ലീഡ് നിലനിര്‍ത്തിയ ഇന്ത്യക്ക് 73-ാം മിനിറ്റിലെ വിവാദ ?ഗോളിലൂടെ ലീഡ് നഷ്ടപ്പെട്ടു. . പോസ്റ്റിനപ്പുറം ലൈനിനു പുറത്തു പോയ പന്ത് കാലുകൊണ്ടു വലിച്ചെടുത്ത് ഖത്തര്‍ താരം യൂസഫ് അയ്മന്‍ പോസ്റ്റിനുള്ളിലേക്ക് വലിച്ച് തട്ടിയിടുകയായിരുന്നു.ഫറി ഗോള്‍ അനുവദിച്ചതോടെ പന്ത് പുറത്തു പോയി എന്ന് ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തില്‍ വിഎആര്‍ സംവിധാനം ഇല്ലാതിരുന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. റിപ്ലേയില്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു. 85-ാം മിനിറ്റില്‍ അഹ്‌മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…