നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം എത്തിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ അക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിരുന്നില്ല.എന്നാല്‍ നിര്‍മ്മാതാക്കള്‍ തന്നെ പുഷ്പ 2വിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന പുഷ്പ 2 ഇനി എത്തുക ഈ വര്‍ഷം ഡിസംബര്‍ 6-നാകും.അല്ലു അര്‍ജുന്‍ ആരാധകരും സിനിമാപ്രേമികളും ഒരേ പോലെയാണ് പുഷ്പ 2-വിന്റെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുന്നത്. 2021ല്‍ പുറത്തിറങ്ങി എല്ലാ തരത്തിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 വരുന്നത്.പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ വലിയ ആഘോഷമാക്കിയിരുന്നു. മലയാളികളുടെ പ്രിയങ്കരന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ ആയ ചിത്രത്തിലൂടെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു.ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തിക്കൊണ്ട് അവസാനിച്ച പുഷ്പയുടെ തുടര്‍ച്ചയ്ക്കായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന തരത്തിലും, ഇന്ത്യയൊട്ടുക്ക് തരംഗം തീര്‍ത്ത പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.
ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…