ഹണി റോസിനെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രമായ റേച്ചറിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഏറെയും സൂചിപ്പിക്കുന്നത് വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും പറയുന്നത് .ഹണി റോസ്അഭിനയ രംഗത്തെ തന്റെ അനുഭവപരിചയം കൃത്യമായി തന്നെ ഉപയോഗിക്കുന്ന സിനിമയാണ് റേച്ചല്‍ എന്ന് ടീസറിലൂടെ തെളിയിക്കുന്നുണ്ട്. ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ചിത്രം നിര്‍മ്മിക്കുന്നത്ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് . രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു . അതേസമയം സ്റ്റേറ്റ്, നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

    ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…