ഇന്നും ഏറെ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. പുറത്തിറങ്ങിയിട്ട് 24 വര്‍ഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും ഇന്നും മലയാളി മറന്നിട്ടില്ല.സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം തിയറ്ററില്‍ വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്‌ബോള്‍ പ്രേക്ഷകരും ആവേശത്തിലാണ്‌രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ 4കെ റീ റിലീസായി എത്തുമെന്ന് നേരത്തെ തന്നെ സിബി മലയില്‍വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ റീറിലീസ് സംബന്ധിച്ച് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.റീ റിലീസിന് മുന്നോടിയായി കോക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റസ് ദേവദൂതന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. പറന്നുയരുന്ന പ്രാവിനെ നോക്കി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചിത്രമെന്നാണ് റിലീസിനെത്തുന്നത് എന്ന വിവരം ലഭ്യമല്ല.4കെ വെര്‍ഷന്‍ ഒര്‍ജിനല്‍ വേര്‍ഷനില്‍ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന്‍ പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോള്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും മഹേശ്വര്‍ ആയി വിനീതുമെത്തി. വിദ്യ സാ?ഗര്‍ ആണ് ചിത്രത്തിന് സം?ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ആണ് ഛായാ?ഗ്രഹണം നിര്‍വഹിച്ചത്.
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ച…