കൊച്ചി: മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ ദിലീപ്. എറണാകുളം കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖവിവരങ്ങള്‍ ദിലീപ് തിരക്കിയത്.മഹേഷിനുള്ള സമ്മാനങ്ങളും ദിലീപ് കൈമാറി. ദിലീപ് വീട്ടിലെത്തിയതിന്റെ ചിത്രം മഹേഷ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.കാറപകടത്തിലുണ്ടായ ഗുരുതര പരുക്കില്‍ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. മഹേഷിന്റെ മിമിക്രി വിഡിയോകള്‍ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.കൊല്ലം സുധിക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടത്തിലാണ് മഹേഷ് കുഞ്ഞുമോന്‍, ബിനു അടിമാലി തുടങ്ങിയ താരങ്ങള്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നത്. തുടര്‍ന്ന് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് കുഞ്ഞുമോന്‍ ജീവിതം തിരിച്ചുപിടിച്ചത്.അപകടത്തില്‍നിന്ന് തിരിച്ചുവന്നശേഷവും മിമിക്രി പഴയപോലെ തുടരുന്നുണ്ട് മഹേഷ് കുഞ്ഞുമോന്‍. കോവിഡ്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍.വിനീത് ശ്രീനിവാസന്‍, വിജയ് സേതുപതി, രാജ് ബി ഷെട്ടി, പുനീത് രാജ്കുമാര്‍, ബാബു രാജ്, വിനായകന്‍, വിനയ് ഫോര്‍ട്ട്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂര്‍ണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…