നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഇന്ത്യയിലെ പ്രകൃതിദത്തമായ ഐസ്‌ക്രീമുകളുടെ കൂട്ടത്തില്‍ സമാനതകളില്ലാത്ത ജേതാവായിനിലനില്‍ക്കുന്ന നാച്ചുറല്‍സ് ഐസ്‌ക്രീം ഇനി മുതല്‍ തിരുവനന്തപുരത്തും ലഭ്യമാണ്. പട്ടം – കവടിയാര്‍ റോഡില്‍ കുറവന്‍കോണം ആദിത്യ ഏജന്‍സീസിലാണ് തിരുവനന്തപുരത്തു നാച്ചുറല്‍സ് ഐസ്‌ക്രീം തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് തുടങ്ങിയിട്ടുള്ളത്. മുംബൈയില്‍ നിന്ന് ഉത്ഭവിച്ച ഈ ലെഗസി ബ്രാന്‍ഡിന്റെ തനതായ മൂന്ന്ചേരുവകള്‍ അടങ്ങിയ ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ഇഷ്ടപ്പെടുന്ന ഐസ്‌ക്രീമുകള്‍ ആസ്വദിക്കാന്‍ അനുയോജ്യമായ ഷോപ്പ് സ്ഥാപിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കിയ അതേ വിശിഷ്ടമായ രുചികള്‍ തദ്ദേശീയര്‍ക്കും ഇപ്പോള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കുന്നു.കണ്ണിനും രുചിദളങ്ങള്‍ക്കും ഒരുപോലെ വിരുന്ന് വാഗ്ദാനംചെയ്യുന്ന, മുന്‍ഗാമികളില്‍ നിന്ന് കടം കൊണ്ട ആശയസൂചനകള്‍ കൊണ്ടലങ്കൃതമായ പുതിയ ഔട്ട്‌ലെറ്റില്‍ മാമ്പഴം പോലെയുള്ള ഫ്രൂട്ടി ഡിലൈറ്റുകള്‍ മുതല്‍ ടെന്‍ഡര്‍ കോക്കനട്ട്, വറുത്ത ബദാം തുടങ്ങിയ കാലാതീതമായ ക്ലാസിക്കുകള്‍ വരെ, അല്ലെങ്കില്‍ കോഫി വാല്‍നട്ട് പോലെയുള്ള അത്യാനന്ദകരമായ ഇനങ്ങളും കേസര്‍ പിസ്ത, അഞ്ജീര്‍, ചോക്കോ ബൈറ്റ് തുടങ്ങിയ നൂതനമായ ചേരുവകളും ഉള്‍പ്പടെ അസംഖ്യം ആനന്ദകരമായ രുചികള്‍ കൊണ്ട് സമ്പന്നമാണ്. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട രുചികള്‍ ത്രൈവ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവ വഴി നിങ്ങള്‍ക്ക് വീട്ടിലിരുന്നു ഓര്‍ഡര്‍ ചെയ്യാവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…