വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുന്‍ എംഎല്‍എ കെകെ ലതികയ്ക്ക് എതിരെ അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശംലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് സി പി ഐ എം നേതാവും മുന്‍ എം എല്‍ എയുമായ കെ കെ ലതിക ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സ്‌ക്രീന്‍ഷോട്ട് വിവാദം വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് അവമതിപ്പ് ഉണ്ടാക്കിയെന്നും സമുഹത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.ലോക്കല്‍ പോലീസ് പരാതി നിരസിച്ചതോടെ ഡിജിപിക്ക് നല്‍കിയ പരാതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ സി പി ഐ എം പരാതിയില്‍ യൂത്ത് ലീഗ് നേതാവിനെ പ്രതി ചേര്‍ത്ത് കേസ് എടുത്തെങ്കിലും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് ആയില്ല. എന്നാല്‍ കെ കെ ലതികക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി ഐ എം കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്തെത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…