മുംബൈ: അടിയന്തരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു.സെപ്തംബര്‍ 6ന് ചിത്രം തീയറ്ററുകളില്‍ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രമൊരുക്കിയതെന്ന് നടി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉദ്വേഗജനകമായ അധ്യായമാണിതെന്നും ഇന്ദിരാഗാന്ധിയായാണ് ചിത്രത്തില്‍ എത്തുന്നതെന്നും കങ്കണ പറഞ്ഞു. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള 21 മാസങ്ങളമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സഞ്ചിത് ബല്‍ഹാരയാണ്.ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ച കങ്കണ വന്‍ വിജയം നേടിയിരന്നു. ലോക്സഭാംഗമായതിന് പിന്നാലെയാണ് കങ്കണയുടെ പുതിയ ചിത്രം തിയറ്ററില്‍ എത്തുന്നത്
‘വയനാട് ജനതയുടെ പ്രശ്‌നങ്ങള്‍ പ്രിയങ്ക പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടും’ : റോബര്‍ട്ട് വാദ്ര
‘വയനാട് ജനതയുടെ പ്രശ്‌നങ്ങള്‍ പ്രിയങ്ക പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടും’ : റ…