നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനത്തില്‍ സിജു വില്‍സന്‍, നമൃത (വേല ഫെയിം) ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, എം. പത്മകുമാര്‍, അമല്‍ നീരദ്, ദിലീഷ് പോത്തന്‍, ജൂഡ് ആന്തണി ജോസഫ്, വിപിന്‍ ദാസ്, അല്‍ത്താഫ് സലിം, ഷാഹി കബീര്‍, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് തുടങ്ങിയവരുടെ ഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.A minute can change your life’ എന്ന ടാഗ് ലൈന്‍ ഹൈലൈറ്റ് ചെയ്ത്, പ്രണയം, സൗഹൃദം, അതിജീവനം എന്നിവക്ക് മുന്‍ഗണ നല്‍കി ഒരു ആക്ഷന്‍ മൂഡിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഈ ടീസറില്‍ സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്. റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജ് കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം ജോണ്‍ കുടിയാന്‍മല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആരിഫാ പ്രൊഡക്ഷന്‍സാണ് ചിത്രം പ്രദര്‍ശനത്തിനായി എത്തിക്കുന്നത് .സന്ധീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്ന് തിരക്കഥയില്‍ ഉണ്ടായ ചിത്രം നഗര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റേയും അതിജീവനത്തിന്റേയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത് . നിവിന്‍ പോളിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വിശിഷ്ട്(മിന്നല്‍ മുരളി ഫെയിം) തുടങ്ങിയവരാണ് . കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടനും സ്‌ട്രേഞ്ചര്‍ന്റെ വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; എമ്പുരാന്‍ തിയേറ്ററുകളില്‍; കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും

        ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ ̵…