ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് താരം ട്രാവിസ് ഹെഡ്.ടി20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് സംഘം മടങ്ങിയെങ്കിലും ഇന്ത്യക്കെതിരായ അവസാന മത്സരത്തിലടക്കം മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡ് ടൂര്‍ണമെന്റിലെ 7 കളികളില്‍ നിന്നും 255 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇതാണ് റാങ്കിംഗില്‍ ഹെഡിനെ സഹായിച്ചത്.അവസാന 3 മത്സരങ്ങളില്‍ 31,0,76 എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോറുകള്‍. നിലവില്‍ 844 പോയന്റുകളുള്ള ഹെഡ് സൂര്യകുമാര്‍ യാദവിനേക്കാള്‍ 2 പോയന്റ് മുന്നിലാണ്. ഇന്ത്യയ്ക്ക് സെമിഫൈനല്‍ വിജയിച്ചാല്‍ ഫൈനല്‍ മത്സരവും മുന്നിലുണ്ട് എന്നതിനാല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം ഈ ആഴ്ച തന്നെ തിരിച്ചുപിടിക്കാന്‍ സൂര്യകുമാര്‍ യാദവിന് അവസരമുണ്ട്. ഫില്‍ സാള്‍ട്ട്, ബാബര്‍ അസം,മുഹമ്മദ് റിസ്വാന്‍,ജോസ് ബട്ട്‌ലര്‍ എന്നിവരാണ് സൂര്യകുമാറിന് താഴെ റാങ്കിംഗിലുള്ള താരങ്ങള്‍. ഇന്ത്യന്‍ താരമായ യശ്വസി ജയ്സ്വാള്‍ ലിസ്റ്റില്‍ ഏഴാമതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് പിടി ഉഷ

ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പ…