ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ.ശാരീരികവും മാനസികവുമായ ആരോഗ്യം വളര്‍ത്തുന്ന യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒളിമ്ബിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് രാജ രണ്‍ധീര്‍ സിങിന് പിടി ഉഷ കത്തയച്ചു. ഒരു കായിക വിനോദമെന്ന നിലയില്‍ യോഗ ഉള്‍പ്പെടുത്തുകയെന്നത് എല്ലാവരെയും ആകര്‍ഷിക്കുന്നതായിരിക്കുമെന്ന് ഉഷ കത്തില്‍ പറയുന്നു.ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായിരുന്നു യോഗ. അതിന്റെ വിജയം കണ്ട് ഗോവയിലെ ദേശീയ ഗെയിംസ് സംഘാടകര്‍ പരിപാടിയുടെ ഭാഗമായി മല്ലഖംഭയും യോഗയും ഉള്‍പ്പെടുത്തിയിരുന്നതായും ഉഷ പറഞ്ഞു.ഏഷ്യന്‍ ഒളിമ്ബിക് കൗണ്‍സിലും യോഗ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പിടി ഉഷ പറഞ്ഞു.ലോകമാകെ ജൂണ്‍ 21ന് പത്താം അന്താരാഷ്ട്രയോഗാദിനം ആഘോഷിച്ചു. വലിയ സ്വീകാര്യതയാണ് യോഗയ്ക്ക് ലഭിക്കുന്നത്. കായികരംഗത്തെ വലിയ മത്സരങ്ങളില്‍ യോഗ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. യോഗയുടെ ആത്മീയ ഭവനം എന്ന നിലയില്‍ ഈ കായിക ഇനം ഏഷ്യന്‍ ഗെയിംസിലും അവസാനം ഒളിമ്ബിക്സിലും ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പിടി ഉഷ പറഞ്ഞു.ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന ആയത്തെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്വാഗതം ചെയ്തതായും യോഗയെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാക്കുന്നതോടെ ഒളിമ്ബിക്സിലേക്കുള്ള ഉള്‍പ്പെടുത്താനുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞെന്നും ഉഷ പറഞ്ഞു.
ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഓപ്പണിംഗ്…