ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് റെയില്‍വേ. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയില്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം നടത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു.വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും ആലോചനയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു പന്തയം ജയിക്കുന്നതിനായി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത്. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഏറ്റിരുന്നു.പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളിലാണ് 17കാരന്‍ കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025