നീറ്റ് പരീക്ഷാ വിവാ?ദത്തില്‍ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി. ചോദ്യം പേപ്പര്‍ ചോര്‍ന്നെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ സമ്മതിച്ചു.ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആര്‍ ബീഹാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്‌തെന്ന് കേന്ദ്രം സുപ്രികോടതിയെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു എന്ന് സമ്മതിയ്ക്കലല്ലെ കേന്ദ്രത്തിന്റെ നിലപാടെന്ന് സുപ്രിം കോടതി ചോദിച്ചു.പരിക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടില്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നിലപാടാണെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ പറഞ്ഞു. റാങ്ക് നേടിയ 100 കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ചെന്നും ഇവരെല്ലാം വ്യത്യസ്തകേന്ദ്രങ്ങളിലാണ് പൊതുവില്‍ പരിക്ഷ എഴുതിയതെന്നും കേന്ദ്രം അറിയിച്ചു. കേസില്‍ സി.ബി.ഐ എത്ര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 6 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന രീതി പ്രധനപ്പെട്ടതും പരിശോധിയ്ക്കപ്പെടേണ്ടതുമാണെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തണമെന്നും എഫ്.ഐ.ആറുകളുടെ സ്വഭാവം അടക്കം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. കേന്ദ്രവും എന്‍.ടി.എ യും തെറ്റു ചെയ്തവര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇപ്പോഴും ക്രമക്കേട് കാട്ടിയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണോയെന്നും ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്നത് വാസ്തവമല്ലെയെന്ന് കോടതി ചോ?ദിച്ചു.ചോദ്യപേപ്പര്‍ ചോര്‍ച്ച വിദഗ്ദ സമിതി നിലവില്‍ വരുന്നതല്ലെ നല്ലതെന്ന് സുപ്രിംകോടതി. പിന്നിലുള്ള യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെന്‍കില്‍ പുനഃപരിക്ഷയാണ് ഉചിതമെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കി. ചോര്‍ന്നിട്ടില്ലെന്ന് സ്ഥാപിയ്ക്കാന്‍ നോക്കെണ്ടെന്നും മറുപടി നല്‍കാന്‍ ഒരു ദിവസം കൂടി സമയം തരാമെന്ന് കോടതി പറഞ്ഞു. 6 എഫ്.ഐ.ആറിന്റെയും തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സി.ബി.ഐ യ്ക്ക് നിര്‍ദേശം കോടതി നല്‍കി.പരിക്ഷയില്‍ ആകെ ചോര്‍ച്ച പ്രതിഫലിച്ചോ എന്ന് അറിയണമെന്ന് കോടതി പറഞ്ഞു. തെറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് മാത്രമായ് റീ-ടെസ്റ്റ് നടത്താന്‍ സാധിയ്ക്കുമോ എന്ന് അറിയിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്യ

ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്…