ഉത്തര്‍പ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ദളിത് വിഭാഗങ്ങളില്‍ സ്വാധീനം ഉറപ്പാക്കാനായി ബിജെപി. ദളിത വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേക പ്രചരണം സംഘടിപ്പിക്കും. ഇതിന്റെ ആദ്യ ഘട്ടമായി ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഉത്തര്‍പ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് സംസ്ഥാനത്തെ സംവരണ സീറ്റുകളില്‍ നേരിട്ട തിരിച്ചടി ബിജെപി തിരിച്ചറിഞ്ഞത്. ഏറ്റവും കൂടുതല്‍ ചോര്‍ച്ച സംഭവിച്ചത് ദളിത വിഭാഗത്തിന് ഇടയിലാണ്. ദളിത് വിഭാഗവുമായി കൃത്യമായി ഇടപഴകാന്‍ ആകാത്തതും പ്രചാരണം താഴെത്തട്ടില്‍ എത്താത്തതും പരാജയത്തിന്റെ പ്രധാന കാരണമായി.സ്ഥിതിഗതികള്‍ വിലയിരുത്തി പ്രചാരണം താഴെ തട്ടില്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പാര്‍ട്ടി ഘടകങ്ങളോട് ദേശീയ നേതൃത്വം നിര്‍ദേശിച്ചു.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ളവര്‍ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാനത്തെ 17 എസ് എസ് സി സംവരണ സീറ്റുകളില്‍ ബിജെപിക്ക് ഇത്തവണ 8 സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. മോദി-യോഗി പ്രഭാവത്തില്‍ വിജയം നേടാമെന്ന പ്രതീക്ഷിച്ചെങ്കിലും അവിടെ കണക്കുകൂട്ടല്‍ പിഴച്ചുവെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.കഴിഞ്ഞ രണ്ടുതവണയും മികച്ച പ്രകടനം കാഴ്ചവച്ച ബിജെപിക്കാണ് ഇത്തവണ യുപിയില്‍ അടി പതറിയത്.
വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…