നടന്‍ കാര്‍ത്തിയുടെ 27-ാമത്തെ സിനിമ മെയ്യഴകന്റെ റിലീസ് തിയതി അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍- 27ന് മെയ്യഴകന്‍ ലോകമെമ്ബാടും റിലീസ് ചെയ്യും.കാര്‍ത്തിക്കൊപ്പം അരവിന്ദ് സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രീദിവ്യയാണ് നായിക.’96’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ കാര്‍ത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാര്‍ അടുത്തിടെ പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.തമിഴകത്ത് വന്‍ വിജയം നേടിയ ‘വിരുമന്‍’ എന്ന ചിത്രത്തിന് ശേഷം 2ഡി എന്റര്‍ടെയ്ന്‍മെന്റ് കാര്‍ത്തിയെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിര്‍മ്മാതാക്കള്‍. രാജശേഖര്‍ കര്‍പ്പൂര കര്‍പ്പൂര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. കാര്‍ത്തി, അരവിന്ദ് സാമി, ശ്രീദിവ്യ, എന്നിവര്‍ക്കൊപ്പം രാജ് കിരണ്‍, ജയ പ്രകാശ്, ശരന്‍ എന്നിവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…