എന്തുകൊണ്ട് 2 മാസമായിട്ടും ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തില്ല? തിരഞ്ഞെടുപ്പ് വരാന്‍ കാത്തുവെച്ചതാണോ; മന്ത്രി കെ രാജന്‍
ഓരോ പഞ്ചായത്തിലും റവന്യൂ വകുപ്പ് നല്‍കിയ അരിയുടെ കണക്കുകള്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മേപ്പാടിക്കൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളില്‍ ഒരു പ്രശ്‌നവുമില്ല. 2 മാസം മുമ്പ് കിട്ടിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രശ്നമെന്നാണ് പുതിയ വാദം, എന്തുകൊണ്ട് രണ്ട് മാസമായിട്ടും ഈ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തില്ല? തിരഞ്ഞെടുപ്പ് വരാന്‍ കാത്തുവെച്ചതാണോവെന്നും മന്ത്രി ചോദിച്ചു.
‘ഇത് മോശമാണ്. സെപ്റ്റംബറില്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ മറ്റിടങ്ങളില്‍ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പ്രിയങ്കയുടെയും രാഹുലിന്റെയും മുഖം പതിപ്പിച്ച കിറ്റുകള്‍ എങ്ങനെ വന്നു.മേപ്പാടി ദുരന്ത ബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്.ഏതെങ്കിലും ഏജന്‍സികള്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ ആണെങ്കില്‍ എന്ത് കൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ല.തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നത്.വിഷയത്തില്‍ ഡിഎംഒയോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്’ മന്ത്രി വ്യക്തമാക്കി.
അതേസമയം, മേപ്പാടി ,മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം ട്വന്റിഫോര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി.
ഇപ്പോള്‍ നടന്ന സംഭവം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീര്‍ത്ത് അതിന്റെ മേന്മ നേടുന്നതിനാണോ ശ്രമിക്കുന്നതെന്ന് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ചോദിച്ചു.
ഒട്ടേറെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോള്‍ ദുരദത്തിന് മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോള്‍ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാന്‍ ഉദാരമദികള്‍ രംഗത്തുവന്നു. അന്ന് സര്‍ക്കാര്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. വസ്ത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിച്ച് പഴയ വസ്ത്രങ്ങള്‍ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവര്‍.അവര്‍ക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങള്‍ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും
കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിഇന്നാണ്…