ഉദ്യോഗസ്ഥരുടെ ഹിന്ദു, മുസ്ലീം വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്; ഉടന്‍ നടപടിയെന്ന് സിപിഐഎം
മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കര്‍ശന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നിലവിലെ നീക്കം. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് അതീവ ഗൗരവകരമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംഘപരിവാറുകാര്‍ ഐഎഎസ് തലപ്പത്തേക്ക് നുഴഞ്ഞുകയറുന്നുവെന്ന് കെ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിമര്‍ശനം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് ഇതിനോടകം നിര്‍ദ്ദേശം നല്‍കി നല്‍കിയതായാണ് വിവരം. തിങ്കളാഴ്ച ഓഫീസില്‍ എത്തുന്ന ചീഫ് സെക്രട്ടറി വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും

കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിഇന്നാണ്…