രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; CPIM ന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കെ പി ഉദയഭാനു
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ പ്രചാരണ വീഡിയോ സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ വന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
രാഹുലിന്റെ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിലാണ്. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവത്തകര്‍ എന്ന് സംശയിക്കുന്നു. അവര്‍ക്കാണ് വ്യക്തമായി നുഴഞ്ഞുകയറാന്‍ ശീലമുള്ളത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും.എസ്പിക്ക് പരാതി നല്‍കുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.
‘രാഹുല്‍ മാങ്കൂട്ടത്തിന് അനുകൂലമായി പാര്‍ട്ടി ഡിസിയുടെ ഭാഗത്തുനിന്ന് അഭിപ്രായം വന്നുവെന്ന് പറയുന്നതില്‍ വിശ്വാസമില്ല. അദ്ദേഹത്തെ കുറിച്ച് ഈ നാട്ടുകാര്‍ക്ക് അറിയാം. രാഹുലിന്റെ പൊതുപ്രവര്‍ത്തനം എന്ന് പറയുന്നത് നാടുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ലാത്തതാണ്. സ്വന്തം അയല്‍വാസികള്‍ക്ക് പോലും അദ്ദേഹത്തെ കുറിച്ച് ഒരു അറിവും ഇല്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഹുലിന് യാതൊരു അംഗീകാരവും നല്‍കുന്നില്ല. കൃത്രിമ കാര്‍ഡ് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. രാഹുലിനൊപ്പമുള്ളവര്‍ വ്യാജ ഐഡി കാര്‍ഡുകളും രേഖകളും ഉണ്ടാക്കുന്നവരാണ്. സ്വന്തം വീടിരിക്കുന്ന പള്ളിക്കല്‍ വാര്‍ഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ല’ കെപി ഉദയഭാനു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്നലെ രാത്രിയോടെയായിരുന്നു 63,000 ഫോളോവേഴ്‌സ് ഉള്ള സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ശ്രദ്ധയില്‍പ്പെടുന്നത്. ”പാലക്കാട് എന്ന സ്‌നേഹ വിസ്മയം” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ രാത്രി തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടെങ്കില്‍ ഉടന്‍ തന്നെ വിഡിയോ നീക്കം ചെയ്തത് ആരെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.
സിപിഐഎമ്മിന്റെ ഒഫിഷ്യല്‍ പേജെന്നാണ് ഇതിന്റെ ഡിസ്‌ക്രിപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. പേജിന് 45 K ലൈക്കാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്.
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും
കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിഇന്നാണ്…