‘അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തില്‍ എന്‍.എന്‍ കൃഷ്ണദാസിന് വിമര്‍ശനം
ഇന്നലെ രാത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത അവലോകന യോഗത്തിലാണ് മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിന് വിമര്‍ശനം നേരിട്ടത്. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ട്ടിക്കുകയാണെന്നും പ്രതികരണങ്ങള്‍ പ്രചരണ രംഗത്ത് ദോഷമാകുന്നു. ഒറ്റകെട്ടായി മുന്നണിയും പാര്‍ട്ടിയും മുന്നോട്ട് പോകുമ്പോള്‍ അതിന് വിരുദ്ധമായ സമീപനമാണ് കൃഷ്ണദാസിന്റെ പ്രതികരണങ്ങളില്‍ നിന്ന് വരുന്നത്, അത് ദോഷം ചെയ്യുമെന്നുമാണ് വിമര്‍ശനം.
സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ശാസന സ്വരത്തില്‍ തിരുത്തിയിട്ടും നിലപാട് മാറ്റാന്‍ എന്‍ എന്‍ കൃഷ്ണദാസ് തയ്യാറാകാത്തത് സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ തിരുത്തിയിട്ടും പെട്ടി വിവാദത്തെ തള്ളുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് എന്‍എന്‍ കൃഷ്ണദാസ്. ചര്‍ച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയാണെന്ന് കൃഷ്ണദാസ്
പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്. രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പിലെ പ്രശ്‌നം. പാവപ്പെട്ട മനുഷ്യന്റെ ജീവിതപ്രശ്‌നം തിരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചര്‍ച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. അപ്പോഴല്ലേ എംഎല്‍എയെയും എംപിയെയും കാണുന്നത്. വികസനമല്ലേ ചര്‍ച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില…