വെങ്ങിണിശ്ശേരി : നാരായണാശ്രമതപോവനവും പാര്‍ളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന 23 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന്റെ ബ്രോഷര്‍ ദേശമംഗലം ഓങ്കാരാശ്രമം മഠാധിപതിയും ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രസമിതി സെക്രട്ടറി സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ പാര്‍ളിക്കാട് നൈമിഷാരണ്യം സഭാനികേതനില്‍ വച്ച് നിര്‍വഹിച്ചു. ഇ.കെ.പരമേശ്വരന്‍ ആദ്യ പ്രതി സ്വീകരിച്ചു. യോഗത്തില്‍ സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ സത്രത്തിന്റെ മംഗളകരമായ നിര്‍വഹണത്തിനു വേണ്ടതായ നിര്‍ദേശങ്ങള്‍ ധര്‍മ്മസേവകര്‍ക്ക് നല്കി.
ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാന്‍ സെക്രട്ടറിയും ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രസമിതി വൈസ് പ്രസിഡണ്ടുമായ പ്രൊഫ. സാധു പി.എസ്.പദ്മനാഭന്‍ ആമുഖഭാഷണം നടത്തി. ശോഭനാചന്ദ്രന്‍ പ്രാര്‍ത്ഥനയും എ.കെ.ഗോവിന്ദന്‍ സ്വാഗതവും നിര്‍വഹിച്ചു. കെ.വിജയന്‍ മേനോന്‍ തുടര്‍ന്നു നടന്ന ചര്‍ച്ച നിയന്ത്രിച്ചു. ബാബുരാജ് കേച്ചേരി കൃതജ്ഞത പറഞ്ഞു.
ഡിസസംമ്പര്‍ മാസം 20 മുതല്‍ 29 കൂടിയാണ് സത്രം നടക്കുന്നത്.
20ന് കൊല്ലം രാമകൃഷ്ണമഠം അധിപതി സ്വാമി ആപ്തലോകാനന്ദ 23മത് സത്രം ഉദ്ഘാടനം ചെയ്യും. നാരായണാശ്രമതപോവനം മാനേജിങ് ട്രസ്റ്റിയും ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാന്‍ പ്രസിഡണ്ടുമായ സ്വാമി ഭൂമാനന്ദതീര്‍ത്ഥ അദ്ധ്യക്ഷത വഹിയ്ക്കും. ഉദ്ഘാടനസഭയില്‍ വച്ച് സ്വാമി ഭൂമാനന്ദതീര്‍ഥ രചിച്ച ‘വളരും തലമുറയ്ക്ക്’എന്ന ഗ്രന്ഥം സുപ്രസിദ്ധ സംസ്‌കൃതപണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി പ്രകാശനം ചെയ്യും. ആദ്യപ്രതി സ്വീകരിയ്ക്കുന്നത് വിദ്യാഭ്യാസവിചക്ഷണയായ ഡോ. വി. ബിന്ദു ആണ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സമൂഹ വിഷ്ണുസഹസ്രനാമജപയജ്ഞവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും 26 ന് രാവിലെയും വിഷ്ണുസഹസ്രനാമ സമൂഹാര്‍ച്ചന സമാപനദിവസമായ 29 നുമാണ്.
ശ്രീകൃഷ്ണവിഗ്രഹം, ധ്വജം, ഗ്രന്ഥം എന്നിവ വഹിച്ചു കൊണ്ടുളള രഥയാത്രകള്‍ 16 ന് ആരംഭിയ്ക്കും.
വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…