തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി രവിയുടെ മൊഴി പൊലീസ് എടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസി ബുക്‌സ് രംഗത്ത്. കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്‌സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. അതേസമയം, പുസതകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്‌സ് നല്‍കുന്നത്.
ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സ് മൊഴി നല്‍കിയെന്നും എന്നാല്‍, ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡിസി ബുക്‌സ് വിശദീകരിച്ചു. നടപടി ക്രമം പാലിച്ചു മാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി.
കരാര്‍ ഇല്ലെന്ന് ഡിസി രവി മൊഴി നല്‍കിയെന്ന പൊലീസ് വിശദീകരണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ഡിസി ബുക്‌സ് വിശദീകരണവുമായി രംഗത്തെത്തിയത്. പ്രസിദ്ധീകരണത്തെക്കുറിച്ച് കരാറുണ്ടാക്കാന്‍ ധാരണിയിലെത്തിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നോട്ടുപോയതെന്നും രവി ഡി സി മൊഴി നല്‍കിയതായും പൊലീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…